Thursday, July 2, 2009

വായിക്കുക

ഖുര്‍ആന്‍ മനുഷ്യര്‍കുള്ള ദൈവത്തിന്‍റെ സന്ദേശം ആണ്. അത് ദൈവത്തിന്‍റെ അന്ത്യദൂദനായ മുഹമ്മദ്‌ നബിയിലൂടെ ആണ് അവതീര്‍ണമായത്.

ആത്മീയതയോട് അതി തീവ്രമായ അഭിമുഖിയമുണ്ടായിരുന്ന മുഹമ്മദ്‌ (സ) മക്കയിലെ മലിനമായ അന്തരീക്ഷത്തില്‍ നിന്നു മാറി ധ്യാനത്തിലും പ്രാര്‍ത്ഥനയിലും വ്യപ്രിതനായി. ഏകാന്തവാസം ഏറെ ഇഷ്ടപ്പെട്ടു. നാല്പതാമത്തെ വയസില്‍ മക്കയില്‍ നിന്നു മൂന്നു കിലോമീറ്റര്‍ വടക്കുള്ള മലമുകളിലെ ഹിറ ഗുഹയില്‍ ധ്യാന നിരതനായിരിക്കുക പതിവായിരുന്നു. അങ്ങനെ ഒരുനാള്‍ ഗുഹയിലായിരിക്കെ മലക്ക് ജിബ്ര്‍ീല്‍ അദ്ദേഹത്തെ സമീപിച്ചു കല്‍പിച്ചു: 'വായിക്കുക!' ഇതു കേട്ട നബി തിരുമേനി (സ) മൊഴിഞ്ഞു: 'എനിക്ക് വായിക്കാന്‍ അറിയില്ല.' മലക്ക് വീണ്ടും വായിക്കാന്‍ ആവശ്യപെട്ടു. പ്രവാചകന്‍(സ) തന്‍റെ മറുപടിയും ആവര്‍ത്തിച്ചു. മൂന്നാമതും വായിക്കാന്‍ ആവശ്യപെട്ടപ്പോള്‍ മുഹമ്മദ്‌ നബി (സ) ചോതിച്ചു 'എന്താണ് ഞാന്‍ വായിക്കേണ്ടത് അപ്പോള്‍ മലക്ക് ജിബ്രീല്‍ പറഞ്ഞു കൊടുത്തു : "സൃഷ്ടിച്ചവനായ നിന്‍റെ നാഥന്റെ നാമത്തില്‍ നീ വായിക്കുക. അവന്‍ മനുഷ്യനെ ഒട്ടിപിടിക്കുന്നതില്‍ നിന്നു സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക. നിന്‍റെ നാഥന്‍ അത്യുദാരനാന്നു. പേന കൊണ്ടു പടിപിച്ചവന്‍. മനുഷ്യനെ അവന്‍ അറിയാത്തത് അഭ്യസിപിച്ചവ്ന്‍". ആദ്യം അവതീര്‍ണമായ ഖുര്‍ആന്‍ സൂക്തങ്ങളിവയാണ്.

പ്രവാചകനും അനുചരന്മാരും തങ്ങളുടെ ജീവിതത്തില്‍ അഭിമുഖീകരിച്ച വ്യത്യസ്ത സ്വഭാവത്തിലുള്ള പ്രശ്നങ്ങള്‍ക് അള്ളാഹു നിര്‍ദ്ദേശിക്കുന്ന പരിഹാരമെന്ന നിലയിലാണ് പലപ്പോഴും ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതരിച്ചുകൊണ്ടിരുന്നത് .

'ഖുര്‍ആന്‍ ' എന്നാല്‍ വായന എന്നര്ത്ഥം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപെടുന്ന ഗ്രന്ഥം ഖുര്‍ആന്‍ ആണ്. നൂറു കോടിയിലേറെ ജനങ്ങള്‍ അത് വായിക്കുന്നു. ആയിരത്തിനാനൂറു വര്‍ഷമായി അത് ഇട വിടാതെ തുടര്‍ന്ന് വരുന്നു. ഇന്നോളം അതിന് മുടക്കം വന്നിട്ടില്ല. ഇനി വരികയുമില്ല. ഖുര്‍ആന്‍ എത്ര തവണ വായിച്ചാലും അതിന് മടുപ്പ് ഉണ്ടാവില്ല. ഓരോ പാരായണവും പുതിയ പാരായണത്തിന് പ്രേരിപിക്കുന്നു. അത് ഹൃതിസ്തമാകിയവര്‍ അനേകലക്ഷം ആണ്. അര്ത്ഥം അറിയുന്നവരും അറിയാത്തവരും അവരിലുണ്ട്‌ . അത് മനപാടമാകിയ അനേകായിരങ്ങള്‍ ഇല്ലാത്ത കാലം ഉണ്ടായിട്ടില്ല .

ഖുര്‍ആന്‍ മുഴുവന്‍ മനുഷ്യര്കും ഉള്ളതാണ്. എല്ലാവരും അതില്‍ സമാവകാഷികളും ആണ്. ആര്‍കും അതിലൊരു പ്രത്യേക അവകാശവും ഇല്ല. പാരായണം നടത്തുകയും പഠിക്കുകയും ചെയ്യുന്നവര്‍ ഈ ബോധത്തോടെ അത് നിര്‍വഹിക്കുമ്പോള്‍ അവര്‍ അള്ളാഹു വുമായി ബന്ധപെടുന്നു. അള്ളാഹു തങ്ങളോടു സംസരിക്കുന്നതായും കല്പനകളും നിര്‍ദേശങ്ങളും നല്‍കുന്നതായും അനുഭവപ്പെടുന്നു. അങ്ങനെ അള്ളാഹുവിന്‍ടെ സംഭോധിതന്‍ ആവുകയെന്ന മഹാഭാഗ്യം സിദ്ധിക്കുന്നു. മുഴുലോകതിന്റെയും സ്രഷ്ടാവും സംരക്ഷകനും ആയ അള്ളാഹുവിന്‍ടെ
സന്ദേശത്തിന് അര്‍ഹനാവുകയെന്ന മഹത്തായ അനുഗ്രഹം മറ്റെന്തുണ്ട് ? ഖുര്‍ആന്‍ടെ ആശയം എന്നതുപോലെ ഭാഷയും ദൈവീകമാണ്‌. അത് മനുഷ്യന് വിജയത്തിന്‍ടെ വഴി കാണിച്ചു കൊടുക്കുന്നു. അന്ഗീകരിക്കുന്നവരെ നേര്‍വഴിയില്‍ നടത്തുന്നു. ഇരുലകട്ടി പ്രകാശം പരത്തുന്നു. ഐഹിക ക്ഷേമവും പരലോകരക്ഷയും ഉറപ്പുവരുത്തുന്നു.

അതിന്‍ടെ ഉള്ളടക്കം അനുവാചകരില്‍ ഉള്‍കിടിലം ഉണ്ടാക്കുന്നു. ഹൃദയങ്ങളില്‍ പ്രകമ്പനം സൃഷ്ടിക്കുന്നു. മനസുകളെ കരുന്ന്യനിരതമാക്കുന്നു. കരളില്‍ കുളിര് പകരുന്നു. സിരകളിലെക് കത്തിപ്പടരുന്നു. മസ്ഥിഷ്കങ്ങളില്‍ മിന്നല്‍പിണരുകള്‍ പോലെ പ്രഭ പരത്തുന്നു. അങ്ങനെ അതവരെ അഗാധമായി സ്വാധീനിക്കുന്നു. പരിപൂര്‍ണമായി പരിവ്ര്‍തിപ്പിക്കുന്നു .